കൊളംബോ:
ശ്രീലങ്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപം അതീവ രൂക്ഷാവസ്ഥയിലേക്ക്. പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചിട്ടും രാജ്യത്തിന്റെ വിവിധ മേഖലകളിൽ സംഘർഷം തുടരുകയാണ്. അഞ്ച് പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേർക്ക് പരുക്കേറ്റു. പ്രധാനമന്ത്രിയുടേതടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധിക്കാർ തീയിട്ടു.
സമരക്കാരും പോലീസും തമ്മിൽ വിവിധ സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിൽ തുടരുന്നത്. പ്രസിഡന്റ് ഗോതബായ രജപക്സെയും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
മഹീന്ദ രജപക്സെയുടെയും കെഗല്ല എംപി മഹിപാല ഹെറാത്തിന്റെയും വീടുകൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെയും ആക്രമണം നടന്നു. മുൻമന്ത്രി നിമൽ ലൻസയുടെ വീടിനും തീയിട്ടു.
Home News Breaking News ശ്രീലങ്കയിൽ കലാപം അതിരൂക്ഷം: ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് തീയിട്ടു, സംഘർഷത്തിൽ അഞ്ച് മരണം