ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് മെയ്‌ 16ന് ഒമാനിലേക്ക്

കൊച്ചി: വിമാനകമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് ആരംഭിക്കുന്നു.

ഒമാനിലേക്കാണ് സർവീസ്. നിലവിൽ കൊച്ചി ഒമാൻ സെക്ടറിൽ ആഴ്ചയിൽ 21 സർവീസുകൾ ഉണ്ട്. ഒമാൻ എയർ, എയർ ഇന്ത്യ, ഇൻഡിഗോ എയർലൈൻസ് തുടങ്ങി കമ്പനികളാണ് ഇതു നടത്തുന്നത്.

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി എട്ടിനും കൊച്ചിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധമാണ് സർവീസുകൾ. മെയ്‌ 16ന് കൊച്ചിയിൽനിന്ന് ആദ്യ സർവീസ് ആരംഭിക്കും.

Advertisement