ലാഹോര്‍. തലച്ചോര്‍ ഭക്ഷിക്കുന്ന അമീബയുടെ ആക്രമണത്തില്‍ പാകിസ്ഥാനില്‍ ഒരാള്‍ മരിച്ചു. നേഗ്ലേറിയ ഫൗലറി എന്ന അമീബയാണ് മരണത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
‘ഗുലിസ്ഥാന്‍ ഇ ജോഹറിലെ താമസക്കാരനായ 30 കാരന് സാരംഗ് അലി, ലിയാഖത്ത് നാഷണല്‍ ആശുപത്രിയില്‍ തലച്ചോറില്‍ അമീബ ആക്രമണമുണ്ടായത് മൂലം ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. നേഗ്ലേറിയ ഫൗലറി അമീബ മൂലമാണ് ഇത് സംഭവിച്ചത്’; സിന്ദ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന് പാകിസ്ഥാന് മാധ്യമമായ ദി ന്യൂസിനോട് പറഞ്ഞു.