പണിയെടുക്കാം നാടുകാണാം.. ഇന്ത്യക്കാർക്ക് ബാക്ക്പാക്കർ വിസയുമായി ഓസ്ട്രേലിയ

Advertisement

സിഡ്നി: ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് യാത്രയുടെ പുതിയ സാധ്യതകളുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇന്ത്യയും ഓസ്‌ട്രേലിയയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ ഇന്ത്യക്കാർക്ക് പ്രത്യേക ബാക്ക്‌പാക്കർ വിസ വാഗ്ദാനം ചെയ്തുള്ള അറിയിപ്പ് പുറത്തിറക്കിയത്. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ പൗരന്മാർക്ക് വർക്ക് ആൻഡ് ഹോളിഡേ വിസകൾ നടപ്പാക്കുമെന്നാണ് കരാറിൽ പറയുന്നത്.

ഓസ്ട്രേലിയയുടെ വർക്ക് ആൻഡ് ഹോളിഡേ വിസ ഇന്ത്യയിൽ നിന്നുള്ള ആയിരം സഞ്ചാരികളെ ഒരു വർഷത്തേയ്ക്ക് ഓസ്ട്രേലിയയിൽ ജോലി ചെയ്യുവാനും യാത്ര ചെയ്യുവാനും അനുവദിക്കുന്നതാണ്. അവർക്ക് 12 മാസത്തെ സാധുതയുള്ള വർക്ക് ആൻഡ് ഹോളിഡേ വിസയ്ക്ക് (സബ്ക്ലാസ് 462) അർഹതയുണ്ട്. ഈ കാലയളവിൽ അവർക്ക് എത്ര തവണ വേണമെങ്കിലും ഇന്ത്യയിൽ പോകുവാനും തിരികെ വരുവാനും സാധിക്കും. മാത്രമല്ല, ഓസ്‌ട്രേലിയയിൽ ഏത് തരത്തിലുള്ള ജോലിയും ചെയ്യാൻ വിസ അവരെ അനുവദിക്കുന്നു. എന്നാൽ ഒരേ തൊഴിലുടമയിൽ കീഴിൽ ആറ് മാസം മാത്രമേ ജോലി ചെയ്യാൻ കഴിയൂ. വർക്ക് ആൻഡ് ഹോളിഡേ വിസ ഇന്ത്യക്കാരെ നാല് മാസത്തേക്ക് ഇവിടെ പഠനം നടത്തുവാനും അനുവദിക്കുന്നു.

വർക്ക് ആൻഡ് ഹോളിഡേ വിസയും (സബ്ക്ലാസ് 462) വർക്കിംഗ് ഹോളിഡേ വിസയും (സബ്ക്ലാസ് 417) തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേതിന് ഇംഗ്ലീഷ് ഭാഷയിൽ ഒരു നിശ്ചിത യോഗ്യതയും പ്രാവീണ്യവും ആവശ്യമാണെങ്കിലും രണ്ടാമത്തേതിന് ആവശ്യമില്ല. നിലവിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വർക്ക് ആൻഡ് ഹോളിഡേ വിസയ്ക്കുള്ള കരാറിൽ ഒപ്പുവച്ചു.

ഇന്ത്യൻ ബാക്ക്പാക്കർമാർ ഓസ്‌ട്രേലിയയിലേക്കുള്ള ജോലിക്കും അവധിക്കാല വിസയ്ക്കും യോഗ്യരാണ്. എന്നാൽ
പുതിയ വർക്ക്, ഹോളിഡേ വിസയ്‌ക്ക് നിങ്ങൾ യോഗ്യരാണോ അല്ലയോ എന്നതിന് ചില മാനദണ്ഡങ്ങളുണ്ട് . ഒന്നാമതായി, ഈ വിസയ്ക്ക് യോഗ്യത നേടുന്നതിന് അപേക്ഷകർ അവരുടെ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം രണ്ട് വർഷത്തെ പഠനം പൂർത്തിയാക്കുകയും ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ പ്രവർത്തനപരമായ നിലവാരം നേടുകയും വേണം.

*അപേക്ഷിക്കുന്ന സമയത്ത് 18 മുതൽ 30 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം

*സാധുവായ ഒരു ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വയ്ക്കണം
*മുമ്പത്തെ വിസ അപേക്ഷ റദ്ദാക്കുകയോ വിസ റദ്ദാക്കുകയോ ചെയ്തിട്ടില്ലായിരിക്കണം
*ആവശ്യമായ ആരോഗ്യവും സ്വഭാവവും പാലിക്കണം
*ഓസ്‌ട്രേലിയയിൽ നിന്ന് പുറപ്പെടുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കും മതിയായ ഫണ്ട് ഉണ്ടായിരിക്കുക
*അപേക്ഷിക്കുന്ന സമയത്തും വിസ അനുവദിക്കുന്ന സമയത്തും യാത്രക്കാരൻ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കണം

  • വർക്കിംഗ് ഹോളിഡേ വിസയിലോ വർക്ക് ആൻഡ് ഹോളിഡേ വിസയിലോ രാജ്യത്ത് പ്രവേശിച്ചിരിക്കരുത്
Advertisement