സുഹാറിൽ നിന്നുള്ള എയർ അ​റേബ്യയുടെ ഇന്ത്യൻ സർവിസ് നിർത്തുന്നു

സു​ഹാ​ർ: സു​ഹാ​റി​ൽ​നി​ന്ന് കേ​ര​ള​മ​ട​ക്കം ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ അ​റേ​ബ്യ​യു​ടെ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കു​ന്നു.

സു​ഹാ​ർ, ബു​റൈ​മി, ബാ​ത്തി​ന മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു സു​ഹാ​റി​ൽ​നി​ന്ന് ഷാ​ർ​ജ വ​ഴി കേ​ര​ള​ത്തി​ലേ​ക്കും ഇ​ന്ത്യ​യു​ടെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങി​ലേ​ക്കു​മു​ള്ള എ​യ​ർ അ​റേ​ബ്യ​യു​ടെ സ​ർ​വി​സ്. ഈ ​സ​ർ​വി​സി​ന് ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്ത​വ​ർ​ക്കാ​ണ് സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യ വി​വ​രം കി​ട്ടി​യി​രി​ക്കു​ന്ന​ത്. പ​ക​രം ബു​ക്ക്‌ ചെ​യ്ത ടി​ക്ക​റ്റ് ചാ​ർ​ജ് തി​രി​കെ ല​ഭി​ക്കു​ക​യോ അല്ലെ​ങ്കി​ൽ മ​സ്ക​ത്ത്​ വ​ഴി റീ ​ഷെ​ഡ്യൂ​ൾ ചെ​യ്ത് ടി​ക്ക​റ്റ് ന​ൽ​കു​ക​യോ ചെ​യ്തേ​ക്കാം എ​ന്നാ​ണ് ട്രാ​വ​ൽ രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്​​ത​മാ​യ അ​റി​യി​​പ്പൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

ഷാ​ർ​ജ​യി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ ഇ​രി​ക്കേ​ണ്ടി​വ​ന്നാ​ൽ​പോ​ലും ഈ ​യാ​ത്ര പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ഗു​ണ​മാ​യി​രു​ന്നു. ടി​ക്ക​റ്റ് ചാ​ർ​ജി​ലും ല​ഗേ​ജ്‌ കൊ​ണ്ടു​പോ​കു​ന്ന​തി​ലും വ​ലി​യ പ്ര​യാ​സ​മി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​കും എ​ന്ന​താ​യി​രു​ന്നു പ്ര​ത്യേ​ക​ത.ബു​റൈ​മി, അ​ഖ​ർ, ഷി​നാ​സ് ഫ​ല​ജ്, സു​ഹാ​ർ, സ​ഹം, ഖാ​ബൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ ര​ണ്ടു​മ​ണി​ക്കൂ​ർ എ​ങ്കി​ലും എ​ടു​ക്കും. എ​ന്നാ​ൽ, അ​ര​മ​ണി​ക്കൂ​ർ​കൊ​ണ്ട് സു​ഹാ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്താ​നാ​കും.

സു​ഹാ​ർ പോ​ർ​ട്ട് പ്ര​വ​ർ​ത്ത​ന​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​രു​ടെ യാ​ത്ര പ്ര​ശ്‌​ന​ത്തി​ന് വ​ലി​യ ഒ​രു സ​ഹാ​യ​മാ​യി​രു​ന്നു സു​ഹാ​ർ എ​യ​ർ​പോ​ർ​ട്ടും എ​യ​ർ അ​റെ​ബ്യ​യു​ടെ സ​ർ​വി​സു​ക​ളും. ഈ ​മാ​സം 20 മു​ത​ൽ സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ല എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

Advertisement