കൂടുതൽ യാത്രാ ബുക്കിംഗ് ഓപ്ഷനുകളുമായി യൂബർ

കൊച്ചി: കൂടുതൽ യാത്രാ ബുക്കിംഗ് ഓപ്ഷനുകളുമായി യൂബർ എത്തുന്നു. ഇനി മുതൽ യൂബറിൽ വിമാനടിക്കറ്റ്, ട്രെയിൻ, ബസ് എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.

ഇതിനുള്ള ഓപ്ഷൻ വൈകാതെ യൂബർ ആപ്പിൽ ഉൾപ്പെടുത്തും. നിലവിൽ ഉപയോക്താക്കൾക്ക് ക്യാബുകൾ മാത്രം ബുക്ക് ചെയ്യാനേ കഴിയൂ. ഈ പുതിയ ഫീച്ചർ യുകെയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

തടസമില്ലാത്ത ഡോർ ടു ഡോർ യാത്രാനുഭവമായി യൂബറിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. ഈ വർഷാവസാനം ഫ്ലൈറ്റുകൾ ആപ്പിലേക്ക് സംയോജിപ്പിക്കാനാണ് യൂബറിന്റെ പദ്ധതി. ഭാവിയിൽ ഹോട്ടൽ ബുക്കിങ്ങും നടത്തും. ഇതിനായി, മുൻനിര പങ്കാളികളെ യൂബർ ആപ്പിലേക്ക് സംയോജിപ്പിച്ച്‌ തടസങ്ങളില്ലാത്ത ഡോർ ടു ഡോർ യാത്രാ അനുഭവം സൃഷ്ടിക്കാനാണ് പദ്ധതി.

യൂബർ യാത്രാ സേവനങ്ങൾ സ്വയം നൽകില്ല, മറിച്ച്‌ ടിക്കറ്റുകളുടെയും മറ്റ് അനുബന്ധ സേവനങ്ങളുടെയും വിൽപ്പന സുഗമമാക്കുന്നതിന് തേഡ് പാർട്ടി ബുക്കിംഗ് ഏജൻസികളുമായി സഹകരിക്കും. നിലവിൽ യുകെ മാത്രാമാണ് ഫീച്ചർ പരീക്ഷിക്കുന്നതെന്നാണ് കമ്ബനി അറിയിച്ചത്. മറ്റ് ഏതെങ്കിലും രാജ്യങ്ങൾ ഫീച്ചർ പരീക്ഷിക്കുണ്ടോയെന്ന് യൂബർ വെളിപ്പെടുത്തിയിട്ടില്ല.

Advertisement