കീവ്:
യുക്രെയ്നിലെ സാംസ്കാരിക കേന്ദ്രത്തിനും സ്കൂളിനും നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക പ്രോസിക്യൂട്ടർമാർ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് ഖാർകിവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ ഒരു സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവയ്പുണ്ടായത്. പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു.