ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റാഗ്രാമിനും നിരോധനമേർപ്പെടുത്തി റഷ്യ

മോസ്‌കോ: മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏർപ്പെടുത്തുന്നു. ഇതിന് മുമ്പ് ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

റഷ്യയുടെ വിവര വിനിമയ ഏജൻസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫെയ്സ്ബുക്കിനെതിരേ നിരോധനം ഏർപ്പെടുത്തിയിരുന്നത്. റഷ്യൻ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകൾക്ക് യുക്രൈൻ ഉൾപ്പടെയുള്ള ചില രാജ്യക്കാർക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടർന്നാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം,റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചു.

Advertisement