ന്യൂഡെല്‍ഹി.ആഗോള സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന മേഖലകളിൽ ഇന്ത്യ- യു.കെ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനം. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ഇന്ത്യ- യുകെ ഉഭയകക്ഷി ചർച്ചയാലാണ് തീരുമാനം. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുകെ ഇന്റർനാഷണൽ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ആനി ട്രെവും ചർച്ചയിൽ പങ്കെടുത്തു.
യു.കെ.യുമായി സ്ഥിര സ്വതന്ത്ര വ്യാപാരകരാറാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും തൊഴിൽ വർധിപ്പിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.