ഫ്രാൻസ് :
ഇംഗ്ലീഷ് ചാനലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 31 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രാൻസിലെ കാലസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. 
ബ്രിട്ടനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന 560 കിലോമീറ്റർ നീളമുള്ള സമുദ്രഭാഗമാണ് ഇംഗ്ലീഷ് ചാനൽ. യുദ്ധവും പട്ടിണിയും രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് ആളുകളെ വാഗ്ദാനം നൽകി ഇംഗ്ലീഷ് ചാനൽ വഴി യൂറോപ്യൻ രാജ്യങ്ങളിൽ എത്തിക്കുന്ന നിരവധി മാഫിയ സംഘങ്ങൾ നിലവിലുണ്ട്. 
അപകടസ്ഥലത്ത് ഫ്രഞ്ച്, ബ്രിട്ടീഷ് സൈന്യവും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോഗം വിളിച്ചു.