അബുദാബി. നിരത്തുകളിൽ ഡ്രൈവർരഹിത ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടമാരംഭിക്കുന്നു.
അബുദാബി സ്മാർട്ട് സമ്മിറ്റിന്റെ ഭാഗമായി യാസ് ഐലന്റിലാണ് മേഖലയിലെ ആദ്യത്തെ ഡ്രൈവർ രഹിത ടാക്സികൾ സർവീസ് നടത്തുക. ഈ മാസംതന്നെ ടാക്സികൾ അബുദാബി നിരത്തുകളിൽ ഓടിത്തുടങ്ങുമെന്ന് ജി42-ന്റെ കീഴിലുള്ള ബയാനത് അറിയിച്ചു. വൈകാതെ മറ്റ് എമിറേറ്റുകളിലേക്കും സേവനം സജീവമാക്കാനാണ് പദ്ധതി.


മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ബയാനതുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണിത്. യാസ് ഐലന്റിലെ ഒമ്പത് ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ച് ടാക്സികളാണ് പ്രാരംഭഘട്ടത്തിൽ സർവീസുകൾ നടത്തുകയെന്ന് ബയാനത് സി.ഇ.ഒ. ഹസൻ അൽ ഹൊസാനി പറഞ്ഞു.


മൂന്ന് ഇലക്ട്രിക് കാറുകളും രണ്ട് ഹൈബ്രിഡ് കാറുകളുമായിരിക്കും സർവീസ് നടത്തുക. ഹോട്ടലുകൾ, ഭക്ഷണശാലകൾ, മാളുകൾ എന്നിവയെ ബന്ധപ്പെടുത്തിയാണ് സർവീസ് നടക്കുക. സ്വയംനിയന്ത്രിത കാറുകളുടെ യാത്രാവഴികൾ സമഗ്രഗതാഗതകേന്ദ്രമാണ് ചിട്ടപ്പെടുത്തുന്നത്. സമഗ്രമായ സുരക്ഷാ പരിശോധനകളും പൂർത്തിയായതായി അധികാരികൾ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here