വെനസ്വേല: കൗമാരപ്രായത്തിൽ തന്നെ അർജന്റീനിയൻ താരം ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതി രം​ഗത്ത്. ഇയാൾ തന്റെ ബാല്യകാലം നശിപ്പിക്കുകയും ചെയ്‌തെന്ന് അന്തരിച്ച ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ കാമുകി ആയിരുന്ന ക്യൂബൻ വനിത മാവിസ് അൽവാരസ് പറഞ്ഞു.

ഇപ്പോൾ 37 വയസ്സുള്ള അൽവാരസ്, മറഡോണയുടെ മുൻ പരിവാരത്തിനെതിരെയുള്ള കടത്ത് ആരോപണങ്ങൾ അന്വേഷിക്കുന്ന അർജന്റീനിയൻ നീതിന്യായ മന്ത്രാലയ കോടതിയിൽ കഴിഞ്ഞ ആഴ്ച സാക്ഷ്യം നൽകി. എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മറഡോണ ഒരു വർഷം മുമ്പ് 2020 നവംബർ 25 ന് മരിച്ചു.

2001ൽ മറഡോണയ്‌ക്കൊപ്പം 16 വയസുഉള്ളപ്പോൾ അൽവാരസ് അർജന്റീനയിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ടാണ് പരാതി. യാത്രയ്ക്ക് തൊട്ടുമുമ്പ്, മയക്കുമരുന്നിന് അടിമയായ ചികിത്സയ്ക്കായി ക്യൂബയിലെത്തിയപ്പോഴാണ് ഫുട്ബോൾ താരത്തെ താൻ ആദ്യമായി കണ്ടതെന്ന് അൽവാരസ് പറഞ്ഞു. ബ്യൂണസ് ഐറിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, തന്റെ അമ്മ അടുത്ത മുറിയിലായിരിക്കെ, താൻ താമസിച്ചിരുന്ന ഹവാനയിലെ ക്ലിനിക്കിൽ വെച്ച്‌ മറഡോണ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അൽവാരസ് പറഞ്ഞു.