സിഡ്നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടിം പെയ്ൻ സഹപ്രവർത്തകയ്ക്ക് നഗ്‌നദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ച സംഭവത്തിൽ പ്രതികരണവുമായി താരത്തിന്റെ ഭാര്യ. സംഭവം ഒരുപാട് വേദനിപ്പിച്ചെന്നും പെയ്ൻ വഞ്ചിച്ചതായി തോന്നിയെന്നും ബോണി പെയ്ൻ പറഞ്ഞു.

‘അന്ന് എന്നെ വഞ്ചിച്ചതായി തോന്നി. ഒരുപാട് വേദനിച്ചു. എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ പരസ്പരം വഴക്കിട്ടു. എന്നാലും വേർപിരിയാൻ തീരുമാനിച്ചില്ല. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തന്നെയായിരുന്നു തീരുമാനം. ഞങ്ങൾ അതെല്ലാം മറന്നു. ഇപ്പോൾ വർഷങ്ങൾ കഴിയുമ്പോഴാണ് ഈ വാർത്ത വീണ്ടും പുറത്തുവരുന്നത്. അന്ന് ഞങ്ങൾ ഇതിനെയെല്ലാം അതിജീവിച്ചതാണ്. വീണ്ടും ഇതിലേക്ക് വലിച്ചിടുന്നു എന്നത് അനീതിയായി തോന്നുന്നു.’- പെയ്നിനൊപ്പം ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബോണി വ്യക്തമാക്കുന്നു.

നാല് വർഷം മുൻപ് സഹപ്രവർത്തകയ്ക്ക് പെയ്ൻ നഗ്‌നദൃശ്യങ്ങളും അശ്ലീല സംഭാഷണങ്ങളും അയച്ചതാണ് സംഭവം. ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ അടുത്തിടെ പുറത്തായി. ഇതോടെ ടിം പെയ്ൻ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനവും രാജി വെച്ചിരുന്നു.