ലണ്ടന്‍: പ്രശസ്ത ബോക്‌സിംഗ് താരം മൈക്ക് ടെസണ്‍ ഓരോ മത്സരത്തിനും തൊട്ടുമുമ്പ് ഡ്രസിംഗ് റൂമില്‍ വച്ച് ലൈംഗിക ബന്ധം നടത്തുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി സുഹൃത്തും ബോഡിഗാര്‍ഡുമായ റൂഡി ഗോണ്‍സാലസ് രംഗത്ത്. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

എതിരാളിയെ താന്‍ കൊലപ്പെടുത്തിയേക്കുമെന്ന് ഭയന്നാണ് ഇത്തരത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന ഊര്‍ജ്ജവുമായി റിംഗിലെത്തിയാല്‍ താന്‍ എതിരാളി കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അല്‍പ്പം ഊര്‍ജ്ജം ചെലവഴിക്കാനാണ് ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രമായ ദ സണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് റൂഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ മത്സരരാത്രിയിലേക്ക് വേണ്ട സ്ത്രീകളെ കണ്ടെത്തുന്നതും തന്റെ ചുമതലയായിരുന്നുവെന്ന് റൂഡി വെളിപ്പെടുത്തി. ടൈസണുമായി ലൈംഗിക ബന്ധത്തിന് താത്പര്യമുള്ള സ്ത്രീകളെയാണ് കണ്ടെത്തിയിരുന്നത്.

ഒരുസംഘം സ്ത്രീകളെയാണ് താന്‍ കണ്ടെത്തേണ്ടിയിരുന്നത്. ഇവര്‍ ആരായിരുന്നാലും മൈക്കിന് പ്രശ്‌നമില്ലായിരുന്നു. ചിലപ്പോള്‍ ഇവരുമായി കേവലം ഒരു മിനിറ്റ് മാത്രമാകും ടെസന്‍ ചെലവിടുക. അത് ധാരാളമായിരുന്നുവെന്നും അത്രയും ഊര്‍ജം നഷ്ടമാകുന്നത് അദ്ദേഹത്തിന് ഏറെ ആത്മവിശ്വാസം പകര്‍ന്നിരുന്നുവെന്നും റൂഡി ചൂണ്ടിക്കാട്ടുന്നു.

1987ല്‍കേവലം 20 വയസ് മാത്രമുള്ളപ്പോഴാണ് ടൈസന്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ഇപ്പോള്‍ ഈ അന്‍പത്തിയഞ്ചാം വയസിലും റിംഗിലെ താരസാന്നിധ്യമാണ് ഇയാള്‍. അഞ്ചടി പത്ത് ഇഞ്ച് നീളമുള്ള ഇയാള്‍ക്ക് മുന്നില്‍ എതിരാളികള്‍ ഇപ്പോഴും നിഷ്പ്രഭരാണ്.

1986ല്‍ ആദ്യ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഇദ്ദേഹം രണ്ടാം റൗണ്ടില്‍ ട്രെവര്‍ ബെര്‍ബിക്കിനെ പരാജയപ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷം നാലാം റൗണ്ടില്‍ ലാറി ഹോംസിനെയും ഇദ്ദേഹം പറപ്പിച്ചു. 1988ല്‍ മൈക്കിള്‍ സ്പിന്‍ക്‌സിനെ ഒറ്റ റൗണ്ടില്‍ തന്നെ പരാജയപ്പെടുത്തി.

മൈക്ക് ഒരു ട്രെയിനാണെന്ന് പറഞ്ഞാല്‍ അതില്‍ യാതൊരു അതിശയോക്തിയും ഇല്ല. ആദ്യകാലത്ത് കുസ് ഡി അമാറ്റോയാണ് ഇദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്നത്. പിതൃതുല്യന്‍ കൂടിയായിരുന്നു അമാറ്റോ ടൈസന്. ഇതിന് പുറമെ അദ്ദേഹത്തെ റോള്‍ മോഡലായും ടൈസന്‍ കരുതുന്നു. 1985ല്‍ അദ്ദേഹം ഈ ലോകത്ത് നിന്ന് വിടവാങ്ങിയപ്പോള്‍ ഇത് ടൈസനെ ഏറെ ദുഃഖത്തിലാഴ്ത്തി. ഏറെ കാലമെടുത്താണ് അദ്ദേഹം സാധാരണ നിലയിലേക്ക് തിരികെ എത്തിയത്. ഈ നഷ്ടത്തില്‍ നിന്ന് അദ്ദേഹത്തിന് ഒരിക്കലും കരകയറാനും ആകില്ല.

മത്സരങ്ങള്‍ക്ക് മുന്‍പ് ടൈസന്‍ പൊട്ടിക്കരയാറുണ്ട്. ഉത്കണ്ഠ ഇദ്ദേഹത്തിന് ഏറെ ഉണ്ടെന്നും ഗോണ്‍സാലസ് പറയുന്നു.