ദക്ഷിണഫ്രിക്ക:
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. ഐപിഎൽ അടക്കമുള്ള ടൂർണമെന്റുകളിലും ഇനി ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യമുണ്ടാകില്ല. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും 37കാരനായ താരം നേരത്തെ തന്നെ വിരമിച്ചിരുന്നു
2011 മുതൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ താരമാണ് എ ബി ഡിവില്ലിയേഴ്‌സ്. പത്ത് സീസണുകളിലായി 156 മത്സരങ്ങളിൽ നിന്ന് 4491 റൺസ് അടിച്ചുകൂട്ടി. ആർ സി ബിയിൽ എത്തുന്നതിന് മുമ്പ് ഡൽഹി ഡെയർഡെവിൾസ് താരമായിരുന്നു. 
ഐപിഎൽ കരിയറിലാകെ 184 മത്സരങ്ങളിൽ നിന്ന് 5126 റൺസ് എടുത്തിട്ടുണ്ട്. 2015ൽ മുംബൈക്കെതിരെ നേടിയ 133 നോട്ടൗട്ട് ആണ് ഉയർന്ന സ്‌കോർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 114 ടെസ്റ്റിൽ നിന്ന് 8765 റൺസും 228 ഏകദിനങ്ങളിൽ നിന്ന് 9577 റൺസിനും 78 ടി20യിൽ നിന്ന് 1672 റൺസും താരം നേടിയിട്ടുണ്ട്‌.