ഫ്രീടൗൺ(സിയറാലിയോൺ): ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടർന്ന് ടാങ്കർ ലോറി പൊട്ടിത്തെറിച്ച്‌ മരിച്ചവരുടെ എണ്ണം 99ആയി. നൂറിലേറെപേർക്ക് പരിക്കുണ്ട്.

ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിട്ട് മറിഞ്ഞ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ഫ്രീടൗണിലെ തിരക്കേറിയ സ്ഥലത്താണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

തിരക്കേറിയ പട്ടണ പ്രദേശത്തെ സൂപ്പർമാർക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഒരു ബസിലെ മുഴുവൻ യാത്രക്കാരും വെന്തുമരിച്ചുവെന്ന് ദേശിയ ഏജൻസികൾ റിപ്പോർട്ട് ചെയ്തു . ചെയ്യുന്നത്. പരിക്കേറ്റവരെ സിയാറ ലിയോൺ തലസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച്‌ ചികിൽസ നൽകുന്നതായി ആരോഗ്യ മന്ത്രി അമ്റ ജംബായി അറിയിച്ചു.

അതേ സമയം വാഹനം മറിഞ്ഞതിന് പിന്നാലെ ടാങ്കറിന്റെ ടാങ്ക് ചോർന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി. ഇത് ശേഖരിക്കാനായി നിരവധി ആളുകൾ ടാങ്കറിന് ചുറ്റും കൂടിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ മരണസംഖ്യ ഉയർന്നത് എന്ന് സംഭവ സ്ഥലത്തെ മേയർ ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എന്നാൽ പിന്നീട് അത് നീക്കം ചെയ്തു.

ഭീകരമായ അവസ്ഥയാണെന്നും ഇനിയും മരണസംഖ്യ ഉയരാമെന്നുമാണ് സിറിയലിയോൺ ദേശീയ ദുരന്ത നിവാരണ ഏജൻസി തലവൻ പ്രതികരിച്ചത്. ശവ ശരീരങ്ങൾ പലതും കത്തിയ അവസ്ഥയിൽ ആയതിനാൽ തിരിച്ചറിയാനും പ്രയാസമുണ്ട്.