വാഷിങ്ടൺ: ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടി പരാജയമെന്ന് ഗ്രെറ്റ തൻബർഗ്.

മലിനീകരണം ഇല്ലാതാക്കുന്നതിനാവശ്യമായ നിയമങ്ങളിൽ പഴുതുകൾ വരുത്തുന്നതിന് ലോക നേതാക്കളെ ഗ്രെറ്റ വിമർശിച്ചു. ഗ്ലാസ്ഗോയിൽ കോൺഫറൻസ് നടന്ന സ്ഥലത്ത് നടത്തിയ റാലിയിലാണ് ഗ്രെറ്റ വിമർശനമുന്നയിച്ചത്.

വെറും വാക്കുകൾ പറയുന്നതിന് പകരം മലിനീകരണം ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നിയമ നിർമ്മാണത്തിലൂടെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഗ്രെറ്റ തൻബർഗ് ആവശ്യപ്പെട്ടു. ലോകനേതാക്കൾക്ക് സത്യത്തെ ഭയമാണെന്നും എത്ര ശ്രമിച്ചാലും അവർക്ക് യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും ഗ്രെറ്റ പറഞ്ഞു.

”ശാസ്ത്രത്തെ അവഗണിക്കാൻ നേതാക്കൾക്ക് കഴിയില്ല. എല്ലാത്തിനും ഉപരിയായി ഞങ്ങളും സ്വന്തം കുട്ടികളും ഉൾപ്പെടുന്ന ജനസമൂഹത്തെ ലോകനേതാക്കൾക്ക് ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല”. ഗ്രെറ്റ തൻബർഗ് കൂട്ടിച്ചേർത്തു.