ചൈന. വുഹാനിൽ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ചൈനീസ് സർക്കാരിന്റെ പിഴവുകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക ജയിലിൽ ഗുരുതരാവസ്ഥയിൽ. കൊവിഡ് റിപ്പോർട്ടുകളുടെ പേരിൽ ചൈനീസ് സർക്കാർ യുവതിയെ ജയിലിലടക്കുകയായിരുന്നു. ജയിലിൽ നിരാഹാര സമരം നടത്തിവരികയായിരുന്ന ഷാങ് സാൻ എന്ന 38കാരിയുടെ നിലയാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലായത്.


2020 ഫെബ്രുവരിയിലാണ് ഷാങ് സാൻ വുഹാനിലെത്തുന്നത്. കൊവിഡ് പ്രതിരോധത്തിൽ അധികൃതർക്ക് സംഭവിച്ച പിഴവുകൾ റിപ്പോർട്ട് ചെയ്യുകയും ‘ ഫോണിൽ ഇതുസംബന്ധിച്ച വീഡിയോകൾ പകർത്തുകയും ചെയ്തിരുന്നു. മെയ് മാസത്തിൽ ഇവരെ പോലീസ് പിടികൂടി. ഡിസംബറിൽ ഷാങ് സാന് നാല് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു

എന്നാൽ ജയിലിൽ ഇവർ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. നിലവിൽ മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഷാങിന് ഭക്ഷണം നൽകുന്നത്. വിഷയത്തിൽ നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇടപെട്ടിട്ടുണ്ട്.