ലക്‌നൗ : പോലീസ് യൂണിഫോമിൽ അച്ഛന് സല്യൂട്ട് നൽകി മകൾ. മകളുടെ ആദരവ് സ്വീകരിച്ച്‌ ഐടിബിപി ഉദ്യോഗസ്ഥനായ അച്ഛൻ തിരിച്ചും സല്യൂട്ട് നൽകി.

ഇന്തോ ടിബറ്റൻ പോലീസ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രം സോഷ്യ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ഉത്തർപ്രദേശിലെ മോറാദാബാദിലുള്ള ഡോ. ബി.ആർ. അംബേദ്കർ പോലീസ് അക്കാദമിയിൽനിന്ന് ബിരുദം നേടിയ അപേക്ഷ നിംബാഡിയയാണ് ചിത്രത്തിലുള്ളത്. ഐ.ടി.ബി.പി.യിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എ.പി.എസ്. നിംബാഡിയ ആണ് അച്ഛൻ. അപേക്ഷയുടെ പാസിംഗ് ഔട്ട് പരിപാടിക്കിടെ ഉള്ള ചിത്രമാണിത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉദ്യോഗസ്ഥയായി അപേക്ഷ വൈകാതെ ഉത്തർപ്രദേശ് പോലീസിന്റെ ഭാഗമാകും.

കുടുംബത്തോടൊപ്പമുള്ള അപേക്ഷയുടെ മൂന്ന് ചിത്രങ്ങളാണ് ഐടിബിപി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അപേക്ഷ അച്ഛനും അമ്മയ്‌ക്കും ഒപ്പം നിൽക്കുന്ന ചിത്രവുമുണ്ട്. തലമുറകളായി പോലീസ് സേവനരംഗത്തുള്ളവരാണ് നിംബാഡിയയുടെ കുടുംബം. ചിത്രം വറലായതോടെ പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.