ഓരോ ഫോട്ടോഷൂട്ടും വിവാദമാകുന്നതും വൈറൽ ആകുന്നതും ഓരോ വിഷയങ്ങൾ കൊണ്ടായിരിക്കും. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയ കണ്ടു കഴിഞ്ഞു.

വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകളെ വൈറൽ ആക്കുകയും ഫോട്ടോഷൂട്ടുകളിലൂടെ മാത്രം താരങ്ങളെ സെലിബ്രേറ്റി പദവിയിലെത്തിക്കുകയും സോഷ്യൽ മീഡിയ ചെയ്യുന്നുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ വളരെ ചൂടോടെ ചർച്ച ചെയ്യുന്നത് ഒരു ഫോട്ടോഷൂട്ടിനെ കുറിച്ചാണ്.

വളരെ വലിയ ഒരു വിവാദമാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചതിൽ പിന്നെ സോഷ്യൽ മീഡിയയിൽ ഒന്നാകെ ഉണ്ടായത്. ഇതിനു മുമ്പ് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ എവിടെയും അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടിലെന്നു തന്നെ പറയാം.


സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിച്ചത് അമേരിക്കൻ മോഡലായ ജെയ്ൻ റിവേറയുടെ ഫോട്ടോഷൂട്ടാണ്. മലയാളി ഇതുവരെയും ഈ മോഡലിന്റെ പേരുപോലും കേട്ടിട്ടില്ല. പക്ഷേ ഈ ഫോട്ടോ ഷൂട്ട് കൊണ്ട് ലോകം മുഴുവൻ ചർച്ച ചെയ്തു.


ഈ അമേരിക്കൻ മോഡലിന്റെ ഫോട്ടോഷൂട്ട് വിവാദമാകാൻ കാരണം ഫോട്ടോഷൂട്ട് നടത്തിയ പശ്ചാത്തലവും സ്ഥലവുമാണ്. കഴിഞ്ഞ ദിവസം ഇരുപതുകാരിയായ ജെയ്ൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന പപ്പ മരിച്ചു പോയ വിവരം ആരാധകരെ അറിയിച്ച് ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ അതോടൊപ്പം പപ്പയുടെ ശവപ്പെട്ടിക്ക് സമീപം പല പോസിലുള്ള ഫോട്ടോസും മോഡൽ പങ്ക് വെച്ചു.

‘ചിത്രശലഭം പറന്നുപോയി. നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്’ ഇതായിരുന്നു ജെയ്ൻ ഫോട്ടോ പങ്കുവെച്ച് നൽകിയ അടിക്കുറിപ്പ്.

സ്വന്തം പിതാവിന്റെ ശവപ്പെട്ടിക്ക് മുമ്പിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയ താരത്തിന് ഒരുപാട് വിമർശനങ്ങളും കുറ്റ വാക്കുകളും ആക്രോശങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്നും നേരിടേണ്ടി വന്നു.

അതു കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും എല്ലാം നിരവധി ആരാധകരുള്ള മോഡൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.