ബീജിംഗ്: രാജ്യത്തെ ജനതയില്‍ 75ശതമാനവും പൂര്‍ണമായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ദേശീയ ആരോഗ്യകമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചതാണ് ഇക്കാര്യം.

ഒക്ടോബര്‍ 29ലെ കണക്കുകള്‍ പ്രകാരം 226 കോടി ഡോസ് രാജ്യത്ത് വിതരണം ചെയ്ത് കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 1.09 ലക്ഷം കൊറോണ വൈറസ് രോഗികളാണ് ഉള്ളതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല അധികൃതര്‍ പറയുന്നു.

ലോകത്ത് ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണ്. ആദ്യതരംഗത്തില്‍ പൂര്‍ണമായും രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ രാജ്യത്തിന് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ക്കാണ് നിത്യവും രോഗം ബാധിക്കുന്നത്.