ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മുന്‍ഗവര്‍ണര്‍ ആന്‍ഡ്രൂ കൗമോയ്‌ക്കെതിരെ ലൈംഗികാരോപണ കേസ്. നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെ ശക്തനായ ഒരു രാഷ്ട്രീയ നേതാവിന് സ്ഥാനമൊഴിയേണ്ടി വന്നതിന് പിന്നാലെയാണ് ആന്‍ഡ്രൂവിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്.

അല്‍ബനി സിറ്റി കോടതിയിലാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കോടതി വക്താവ് ലൂസിയന്‍ ഷാഫെന്‍ പറഞ്ഞു. ഡിസംബര്‍ 2020ലാണ് കേസിനാസ്പദമായ സംഭവം. അനുമതിയില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

അടുത്തമാസം പതിനേഴിന് കോടതിയില്‍ ഹാജരാകണമെന്ന് 63കാരനായ കൗമോയ്ക്ക് അല്‍ബനി കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണം ഉയര്‍ന്നതോടെ തന്നെ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. ഇദ്ദേഹം പതിനൊന്ന് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇദ്ദേഹത്തിന്റെ ജീവനക്കാരും ഉള്‍പ്പെടുന്നു.

എന്നാല്‍ താന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് കൗമോയുടെ വാദം. നിത്യവുമുള്ള കൊറോണ വൈറസ് വാര്‍ത്താസമ്മേളനത്തിലൂടെ നാട്ടുകാരുടെ മൊത്തം ആരാധനപാത്രമാകാന്‍ കഴിഞ്ഞിരുന്നു. നാട്ടുകാരുടെ മുഴുവന്‍ കണ്ണിലുണ്ണിയും അധികാരത്തിന്റെ ഉത്തുംഗശൃംഘത്തിലിരിക്കുമ്പോഴാണ് ഈ പതനം എന്നതും ശ്രദ്ധേയമാണ്.

അനുവാദമില്ലാതെ ബലംപ്രേയോഗിച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.