പ്യോഗാംഗ്; പൗരൻമാരോട് 2025 വരെ വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ പുതിയ നിർദ്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയ ചൈനയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിൽ അതിർത്തി അടച്ചതോടെ ചൈനയുമായുള്ള വ്യാപാരം അവസാനിച്ചു. ഇതാണ് പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. 2025 ഓടെ മാത്രമേ ഈ അതിർത്തികൾ തുറക്കുകയുള്ളൂവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം അടുത്തിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായ ചുഴലിക്കാറ്റും കനത്ത മഴയും ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായെന്നും അധികൃതർ വ്യക്തമാക്കുന്നു.