ടോക്യോ; പറക്കം ബൈക്കുമായി ജപ്പാന്‍ സ്റ്റാര്‍ട്ട്അപ് കമ്പനി. എഎല്‍ഐ ടെക്‌നോളജീസ് എന്ന കമ്പനിയാണ് പറക്കും ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് കോടി ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. യാഥാസ്ഥിതിക എന്‍ജിന്‍ ഉള്ള ഇത് നാല് ബാറ്ററിയുള്ള മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ നാല്‍പ്പത് മിനിറ്റോളം ഇതിന് പറക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പറക്കും ബൈക്ക് പുറത്തിറക്കിയ കമ്പനിയ്ക്ക് മിത്സുബിഷി ഇലക്ട്രിക് കമ്പനിയുടെയും ഫുട്‌ബോള്‍ താരം കെയ്‌സുക്കെ ഹോണ്ട തുടങ്ങിയവരുടെയും പിന്തുണയുണ്ട്.

കഴിഞ്ഞ ദിവസം മുതല്‍ പറക്കും ബൈക്കുകളുടെ വില്‍പ്പന തുടങ്ങിക്കഴിഞ്ഞു.