ന്യൂയോര്‍ക്ക്: അമേരിക്കന്‍ ശതകോടീശ്വരന്‍ റോബര്‍ട്ട് ഡ്രസ്റ്റിന് മേല്‍ ഭാര്യയുടെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നടപടി,.

നാല്‍പ്പത് വര്‍ഷം മുന്‍പാണ് ഇയാളുടെ ഭാര്യ കാത്‌ലീന്‍ എന്ന സ്്ത്രീയെ കാണാതായത്. അന്നവര്‍ക്ക് 29 വയസായിരുന്നു പ്രായം. 1982 ജനുവരി മുതലാണ് ഇവരെ കാണാതായത്. പിന്നീട് ഇതുവരെ ആരും അവരെ കണ്ടിട്ടേയില്ല. അവരുടെ മൃതദേഹവും എങ്ങും നിന്നും ലഭിച്ചിട്ടുമില്ല.

ഈ മാസം ആദ്യം റോബര്‍ട്ടിനെ ആജീവനാന്ത തടവിന് ശിക്ഷിച്ചിരുന്നു. ആത്മസുഹൃത്തായിരുന്ന സൂസന്‍ ബെര്‍മന്‍ എന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇത്, ക്രൈം എഴുത്തുകാരിയായ ഇവരിലൂടെ തന്റെ ഭാര്യയുടെ കൊലപാതകം പുറത്ത് വരുമെന്ന് ഭയന്ന ഡ്രസ്റ്റ് ഇവരെ 2000ത്തില്‍ കൊലപ്പെടുത്തുകയായിരുന്നു.