മോസ്‌കോ: റഷ്യന്‍ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 12 പേര്‍ മരിച്ചെന്ന് എമര്‍ജന്‍സീസ് മന്ത്രാലയം സ്ഥിരീകരിച്ചു. നാല് പേരെ കാണാനില്ല. സാങ്കേതിക തകരാര്‍ മൂലമാണ് പൊട്ടിത്തെറിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

എന്നാല്‍ 16 പേരാണ് മരിച്ചതെന്നും ഒമ്പത് പേരെ കാണാനില്ലെന്നും ടാസ് ന്യൂസ് ഏജന്‍സി റിപോര്‍ട് ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. ദക്ഷിണകിഴക്ക് മോസ്‌കോയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ 170 സുരക്ഷാ ഉദ്യോഗസ്ഥരും അമ്ബതോളം ഫയര്‍ എന്‍ജിനുകളും തീയണച്ചു. സുരക്ഷയില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.