യങ്കൂന്‍: ദേശീയദിനത്തോടനുബന്ധിച്ചുള്ള പൊതുമാപ്പിനെ തുടര്‍ന്ന് ജനാധിപത്യ നേതാവ്​ ഓങ്​ സാന്‍ സൂചിയുടെ പാര്‍ട്ടി വക്​താവും കൊമേഡിയനുമടക്കം മ്യാന്മര്‍ ജയിലുകളില്‍ നിന്ന്​ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു.

മ്യാന്മറില്‍ ഫെബ്രുവരിയില്‍ സൈന്യം ഭരണം പിടിച്ചെടുത്തതോടെ ജനാധിപത്യത്തിനായി പ്രതിഷേധിച്ച ആയിരങ്ങളെയാണ്​ ജയിലിലടച്ചത്​.ജനാധിപത്യപ്രതിഷേധങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ ആയിരത്തിലേറെ പേരുടെ ജീവനും നഷ്​ടമായി.