അബൂദബി: അബൂദബിയിൽ ഉയർന്ന വാക്‌സിനേഷൻ തോതുള്ള സ്‌കൂളുകളിൽ മാസ്‌കും അകലം പാലിക്കുന്നതും
ഒഴിവാക്കുന്നു. ജനുവരി മുതലാണ് ഇളവുകൾ പ്രാബല്യത്തിലാവുകയെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു.വിദ്യാർഥികളുടെ വാക്‌സിൻ തോതനുസരിച്ച്‌ സ്‌കൂളുകളെ കളർകോഡ് നൽകി വേർതിരിച്ചാണ് ഇളവ് നൽകുന്നത്. വാക്‌സിൻ എടുത്തവർ 50%ൽ താഴെയാണെങ്കിൽ ഓറഞ്ച്, 50-64% മഞ്ഞ, 65-84% പച്ച, 85% മുകളിൽ നീല.

നീല വിഭാഗത്തിലെ സ്‌കൂളുകൾക്കാണ് ബസ്സിലും ക്ലാസിലും മറ്റും അകലം പാലിക്കേണ്ടെന്ന ഇളവ്. പഠന യാത്ര, അസംബ്ലി, കായിക പരിപാടി, സ്‌കൂൾ വാർഷിക പരിപാടി തുടങ്ങിയവ അനുവദിക്കും. 85% വിദ്യാർഥികളും വാക്‌സിൻ എടുത്ത സ്‌കൂളുകളിൽ മാസ്‌കും അകലവും വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ നിർബന്ധമാണ്.