ന്യൂഡൽഹി: ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള നിബന്ധനകൾ കർശനമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് ഇറക്കി.

ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി ഈ മാസം ഒന്നിനാണ് കേന്ദ്ര സർക്കാർ മാർഗ്ഗ രേഖ പുറപ്പെടുവിച്ചത്. നേരത്തെ

ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടൻ നിർബന്ധ ക്വാറന്റീൻ ഏർപ്പെടുത്തിയത് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബ്രിട്ടനിൽ നിന്നും വരുന്നവർക്കും ക്വാറന്റീൻ നിർബന്ധമാക്കിയത്.

നിബന്ധനകൾ പിൻവലിച്ചതോടെ ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായിരുന്ന പഴയ മാനദണ്ഡങ്ങൾ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർ പാലിച്ചാൽ മതിയാകും.