ലണ്ടന്‍: ആദ്യ ഇലക്ട്രിക്‌ വിമാനവുമായി റോള്‍സ്‌ റോയ്‌സ്‌. പരീക്ഷണങ്ങള്‍ അവസാനിച്ചെന്നും ലോകത്ത്‌ ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പുറത്തിക്കിയെന്നും കമ്പനി അവകാശപ്പെട്ടു.

ഒറ്റ സീറ്റുള്ള വിമാനമാണ്‌ കമ്പനി വികസിപ്പിച്ചിരിക്കുന്നത്‌. ബ്രിട്ടനിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനമായ ബോസ്‌കോംബെ ഡൗണ്‍ സൈറ്റില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനം ഏകദേശം പതിനഞ്ച്‌ മിനിറ്റോളം ആകാശത്ത്‌ സഞ്ചരിച്ചു. വിമാനത്തിന്‌ വേണ്ടി ലോകത്ത്‌ വികസിപ്പിച്ചിട്ടുള്ള ബാറ്ററികളില്‍ ഏറ്റവും കൂടുതല്‍ കരുത്തുള്ളതാണ്‌ തങ്ങളുടേതെന്നും കമ്പനി പറഞ്ഞു. ആറായിരം സെല്‍ ബാറ്ററി പായ്‌ക്കാണ്‌ ഇതിനുള്ളത്‌. മൂന്ന്‌ മോട്ടോര്‍ പവര്‍ട്രെയിനുമുണ്ട്‌. 400 കിലോ വാട്ടാണ്‌ ഇതിന്റെ ശക്തി. മണിക്കൂറില്‍ മുന്നൂറ്‌ മൈല്‍ വരെ ഇതിന്‌ താണ്ടാനാകുമെന്നാണ്‌ കമ്പനിയുടെ അവകാശവാദം.

ദസ്‌പിരിറ്റ്‌ ഓഫ്‌ ഇന്നവോഷെന്‍ എന്നാണ്‌ ഇതിന്‌ പേര്‌ നല്‍കിയിട്ടുള്ളത്‌. കാര്‍ബണ്‍രഹിത യാത്ര എന്ന സമൂഹത്തിന്റെ ആവശ്യത്തിന്‌ ഒരു മുതല്‍കൂട്ടാകാനുള്ള ഉല്‌പാദനത്തിന്റെ സാങ്കേതികതകളിലേക്കാണ്‌ തങ്ങള്‍ ഉറ്റുനോക്കുന്നതെന്ന്‌ കമ്പനി മേധാവി വാറന്‍ ഈസ്റ്റ്‌ വ്യക്തമാക്കി. ലോക റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമപ്പുറം ജെറ്റ്‌ സീറോ എന്ന യാഥാര്‍ത്ഥ്യത്തിനാണ്‌ തങ്ങളുടെ ശ്രമമെന്നും കമ്പനി വ്യക്തമക്കി.