നേപ്പാളില്‍ മരണസംഖ്യ 18 ആയി ഉയർന്നു , നിരോധനാജ്ഞ കൂടുതല്‍ മേഖലകളിലേക്ക്

147
Advertisement

കാഠ്മണ്ഡു: സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടർന്ന് നേപ്പാളില്‍ യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം പതിനെട്ടായി ഉയർന്നു.

നൂറിലധികം പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധസമരങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. റബർ ബുള്ളറ്റുകളും ടിയർഗ്യാസ് ഷെല്ലുകളുമായി പ്രതിഷേധം അടിച്ചമർത്താനുള്ള പോലീസ് നടപടിയ്ക്കുപിന്നാലെ കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചു. നിരോധനാജ്ഞാവ്യവസ്ഥകള്‍ ലംഘിക്കുകയും പാർലമെന്റിന് സമീപത്തെ നിയന്ത്രിതമേഖലകളില്‍ പ്രതിഷേധക്കാർ പ്രവേശിക്കുകയും ചെയ്തതിനെ തുടർന്നാണിത്.

Advertisement