വിയറ്റ്നാമിൽ നിന്ന് ഇനി നേരിട്ട് കൊച്ചിയിലേക്ക് പറക്കാം: വിയറ്റ്ജെറ്റ് എയർ ഉടൻ സർവീസ് ആരംഭിച്ചേക്കും

Advertisement

കൊച്ചി:
വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം എയർലൈനായ വിയറ്റ്ജെറ്റ് എയർ. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 12 മുതൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നിങ്ങനെ നാല് ദിവസങ്ങളിലാണ് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നത്. നിലവിൽ, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിയറ്റ്ജെറ്റ് എയർ സർവീസ് നടത്തുന്നുണ്ട്.

കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.30നാണ് വിമാനം പുറപ്പെടുക. പിറ്റേദിവസം രാവിലെ പ്രാദേശിക സമയം 6.40ന് ഹോചിമിൻ സിറ്റിയിൽ എത്തും. ഹോചിമിൻ സിറ്റിയിൽ നിന്നും പ്രാദേശിക സമയം വൈകിട്ട് 7.20ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50ന് കൊച്ചിയിൽ തിരിച്ചെത്തും. ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുത്തിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വിമാനത്തിനുള്ളിൽ കോക്ടയിൽ ബാർ, സ്വകാര്യ കാബിൻ എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പരമാവധി 60 കിലോ ബാഗേജ് വരെ കൊണ്ടുപോകാൻ സാധിക്കും. കൂടാതെ, ഹാൻഡ് ബാഗേജ് 18 കിലോ വരെയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here