കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം: ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

Advertisement

കടലില്‍ കൊലയാളി തിമിംഗലങ്ങളുടെ (ഓര്‍ക്കസ്) സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 2 ദിവസത്തേക്ക് കടലില്‍ നീന്തരുതെന്ന ജാഗ്രതാ നിര്‍ദേശം. അബുദാബിയിലും ദുബായിലും കടലിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രണ്ട് ഓര്‍ക്കസുകളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ബീച്ചുകളില്‍ നീന്തല്‍ നിര്‍ത്തിവയ്ക്കാന്‍ അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിലെ പരിസ്ഥിതി ആരോഗ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നക്ഷത്ര ഹോട്ടലുകള്‍ സമീപത്തെ ബീച്ച് വെള്ളിയാഴ്ച വരെ അടച്ചിടുമെന്നും അറിയിച്ചു.

Advertisement