കൊച്ചു മകളെക്കാൾ ചെറുതാണ് മകൻ; മകനെയും കൊച്ചുമക്കളെയും മുലയൂട്ടാറുണ്ടെന്ന് വെളിപ്പെടുത്തി മുത്തശ്ശി

സങ്കീർണ്ണമായ ബന്ധുത്വ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ നിന്നുള്ള ജെയ്ൻ മക്നീസ് (47) എന്ന പ്രായം കുറഞ്ഞ മുത്തശ്സി. ജെയ്ൻ മക്നീസ് പറയുന്നത് തൻറെ മകന് തൻറെ കൊച്ചു മകനെക്കാൾ പ്രായ കുറവാണെന്നും മകനെയും കൊച്ചുമക്കളെയും താൻ ഒരുപോലെ മുലയൂട്ടാറുണ്ടെന്നുമാണ്.

ആദ്യം കേൾക്കുമ്പോൾ എന്തോ അസ്വാഭാവികത തോന്നാം. അത്, അത്തരം ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ അപരിചിതമായത് കൊണ്ടുള്ള നമ്മുടെ അജ്ഞതയാണ്. നമ്മുടെ സമൂഹത്തിൽ ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾ പ്രസവം നിർത്തുന്നു. എന്നാൽ ലോകത്തിലെ എല്ലാ സമൂഹങ്ങളും അങ്ങനെയല്ല, ഏറ്റവും കുറഞ്ഞത് ജെയ്ൻ മക്നീസിൻറെ കാര്യത്തിലെങ്കിലും. ജെയ്ൻ മക്നീസിൻറെ മകൾ ലോറ (27), തൻറെ 15 -മത്തെ വയസിൽ ആദ്യമായി അമ്മയായി. ഇന്ന് ലോറയ്ക്ക് 11 വയസുള്ള മകളുണ്ട്. അതായത് മുപ്പതുകളിലെത്തിയപ്പോൾ തന്നെ ജെയ്ൻ മക്നീസ് മുത്തശ്ശിയായിക്കഴിഞ്ഞെന്ന്. മകൾ ലോറയ്ക്ക് പെൺകുഞ്ഞ് പിറന്ന് മൂന്ന് വർഷം കഴിഞ്ഞപ്പോൾ തൻറെ 37 -ാം വയസിൽ ജെയ്ൻ മക്നീസ് വീണ്ടും അമ്മയായി. ഇത്തവണ അവർ ഒരു ആൺകുഞ്ഞിന്, ഒലിവറിന് ജന്മം നൽകി. ഇന്ന് ഒലിവറിന് വയസ് ഒമ്പത്. അതായത് ജെയ്ൻ മക്നീസിൻറെ മകന് അവരുടെ കൊച്ചുമകളെക്കാൾ രണ്ട് വയസ് കുറവ്.

വർഷങ്ങൾക്ക് ശേഷം ജെയ്നും ലോറയും വീണ്ടും ഗർഭിണികളായി. ഇത്തവണ അമ്മയും മകളും ഒരേ സമയമായിരുന്നു ഗർഭിണികളായത്. തുടർന്ന് ജെയ്ൻ, ബെൻ എന്ന ആൺകുട്ടിക്ക് ജന്മം നൽകിയപ്പോൾ മകൾ ലോറ ബെല്ലയ്ക്ക് ജന്മം നൽകി. ഇരുവർക്കും ഇപ്പോൾ ഏഴ് വയസ്. താൻ ഒരേ സമയം തൻറെ മക്കൾക്കും കൊച്ചു മക്കൾക്കും മുലയൂട്ടാറുണ്ടെന്ന് ജെയ്ൻ മക്നീസ് പറയുന്നു. ‘പലർക്കും അത് സുഖകരമല്ലെന്നും ഞാൻ കരുതുന്നു. എന്നാൽ അത് അതിശയകരവും പൂർണ്ണതയുള്ളതുമായ ഒരു പദവിയാണെന്ന് ചിലർ കരുതുന്നു. എതിർശബ്ദമുയർത്തുന്ന മറ്റ് ചിലരുമുണ്ടാകാം. ” 18-ാം വയസിലാണ് ജെയ്ൻ മക്സീസ്, ആദ്യത്തെ കുട്ടി ലോറയെ പ്രസവിക്കുന്നത്. ഇന്ന് ജെയ്ന് നാല് കുട്ടികളുടെ അമ്മയാണ്. തൻറെ മക്കളും കൊച്ചുമക്കളും ഒരിക്കലും സൗഹൃദത്തിലല്ലാതെ ഇരുന്നിട്ടില്ലെന്നും അവർ അവകാശപ്പെടുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.

Advertisement