ജീവനക്കാരോട് മോശം പെരുമാറ്റം; കുറ്റക്കാരനെന്നു കണ്ടെത്തിയ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി രാജിവച്ചു

ലണ്ടൻ: ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടർന്ന് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് താൻ രാജിവച്ച വിവരം ഡൊമിനിക് റാബ് പുറത്തുവിട്ടത്.

ഋഷി സുനക് അധികാരമേറ്റ ശേഷം ഇതു മൂന്നാമത്തെ പ്രമുഖനാണ് രാജിവയ്ക്കുന്നത്. റാബിൽ പൂർണവിശ്വാസമുണ്ടെന്നും എന്നാൽ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നുമായിരുന്നു ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്.

റാബിനെതിരെയുള്ള പരാതി അന്വേഷിക്കാൻ നവംബറിൽ മുതിർന്ന അഭിഭാഷകനായ ആദം ടോളിയെ സുനക് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ടോളി അന്വേഷണ റിപ്പോർട്ട് സുനകിന് കൈമാറിയത്. അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ സുനക് തയാറായിട്ടില്ല.

പ്രഫഷണൽ രീതിയിലാണ് പെരുമാറിയതെന്നും, എന്നാൽ മോശം പെരുമാറ്റമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയാൽ രാജിവയ്ക്കുമെന്നും റാബ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു

Advertisement