കോഡിങ്ങിൽ താൽപര്യമുള്ളവരെ പഠനത്തിന് ക്ഷണിച്ച് അബുദാബി

അബുദാബി: കോഡിങ്ങിൽ താൽപര്യമുള്ള വിദ്യാർഥികളെ സൗജന്യ പഠനത്തിന് ക്ഷണിച്ച് അബുദാബി. മേയ് ഒന്നിനു നടക്കുന്ന ബൂട്ട് ക്യാംപ് (പിസൈൻ) വിജയകരമായി പൂർത്തിയാക്കുന്നവർക്കു ’42 അബുദാബി’യുടെ പുതിയ ബാച്ചിലേക്കു പ്രവേശനം നേടാം.

18 വയസ്സ് തികഞ്ഞ അപേക്ഷകർ വെബ്സൈറ്റിൽ റജിസ്റ്റർ ‍ചെയ്ത് പ്രി സെലക്ഷൻ ടെസ്റ്റിനു ഹാജരാകണം. അഭിലാഷം, അഭിരുചി, യുക്തി, ഓർമ ശക്തി, പ്രതിബദ്ധത, ജിജ്ഞാസ, സർഗാത്മകത എന്നിവ പരിശോധിക്കുന്ന ഗെയിമിൽ ജയിക്കുന്നവരെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ടെസ്റ്റിന് ക്ഷണിക്കും.

മികവു പുലർത്തുന്നവരെ പിസൈൻ ക്യാംപിലേക്കു തിരഞ്ഞെടുക്കും. ഇതിൽ വിജയിക്കുന്നവർക്കാണു പ്രവേശനം. വെബ്സൈറ്റ് www.42AbuDhabi.ae

Advertisement