ശത്രുക്കള്‍ക്ക് നല്‍കുന്ന എല്ലാ വിദേശസഹായവും നിര്‍ത്തുമെന്ന് നിക്കി ഹാലെ,പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാകും

Advertisement

വാഷിങ്ടണ്‍: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാകുമെന്ന് അറിയിച്ചതിന് പിന്നാലെ ചൈനക്കും പാകിസ്താനുമെതിരെ രൂക്ഷവിമര്‍ശനവുമായി നിക്കി ഹാലെ.

ശത്രുക്കള്‍ക്ക് നല്‍കുന്ന എല്ലാ വിദേശസഹായവും നിര്‍ത്തുമെന്ന് നിക്കി ഹാലെ പറഞ്ഞു. പാകിസ്താനുള്ള സൈനിക സഹായം ബൈഡന്‍ ഭരണകൂടം പുനഃസ്ഥാപിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍ നികുതിദായകരുടെ പണപ്പെടുത്താണ് കമ്യൂണിസ്റ്റ് ചൈനക്ക് പരിസ്ഥിതി പദ്ധതികള്‍ക്കായി ഇപ്പോഴും സഹായം നല്‍കുന്നത്. ശത്രുരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നത് ബൈഡന്‍ മാത്രമല്ല. ദശാബ്ദങ്ങളായി വിവിധ പ്രസിഡന്റുമാരുടെ കീഴില്‍ ഇത് നടക്കുന്നു. നമ്മുടെ വിദേശസഹായ നയം ഭൂതകാലത്തില്‍ തന്നെ നില്‍ക്കുകയാണെന്ന് നിക്കി ഹാലെ പറഞ്ഞു.

ഓട്ടോ പൈലറ്റ് പോലെയാണ് പ്രസിഡന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. സഹായം സ്വീകരിക്കുന്ന രാജ്യങ്ങളെ കുറിച്ച് അവര്‍ ഒരു പരിശോധനയും നടത്താറില്ല. പുടിന്റെ സൗഹൃദ രാഷ്ട്രമായ ബെലാറസിന് യു.എസ് സഹായ നല്‍കുന്നു. കമ്യൂണിസ്റ്റ് ക്യൂബക്ക് പോലും യു.എസ് സഹായം നല്‍കുന്നുണ്ടെന്ന് നിക്കി ഹാലെ പറഞ്ഞു.

Advertisement