പാലത്തില്‍നിന്നും തീഗോളമായി താഴേക്കു മറിഞ്ഞ ബസില്‍ 40പേര്‍ വെന്തുമരിച്ചു,നടുക്കുന്ന വിഡിയോ

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 40 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബലൂചിസ്ഥാനില്‍ ലാസ്ബെല്ല ജില്ലയിലാണ് സംഭവം. 48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകര്‍ത്തി താഴേക്കു വീഴുകയായിരുന്നു, വീഴുംമുമ്പ് ബസ് തീകത്തിയിരുന്നു. പിന്നാലെ ബസിന് മുഴുവന്‍ തീപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ മൂന്ന് യാത്രക്കാരെ രക്ഷിച്ചു.

Advertisement