ചരിത്രം സൃഷ്ടിച്ചു: ആര്‍ആര്‍ആറിലെ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍

Advertisement

ചെന്നൈ:
രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് നോമിനേഷന്‍. ഗോള്‍ഡന്‍ ഗ്ലോബ് നേടി ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നേട്ടം. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് അഭിനയിച്ചിരിക്കുന്നത്. ചടുലമായ താളത്തിലൊരുങ്ങിയ ഗാനം ആഗോള ശ്രദ്ധ നേടിയിരുന്നു. 

Advertisement