2023 നെ വരവേറ്റ് ലോകം; ന്യൂസിലൻഡിൽ പുതുവർഷമെത്തി

ന്യൂഡൽഹി: 2023 നെ വരവേറ്റ് ലോകം. ന്യൂസിലൻഡിൽ പുതുവർഷമെത്തി. കിഴക്കൻ മേഖലയിലെ ഓക്‌ലൻഡ് നഗരം പുതുവർഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലൻഡ് നഗരം പുതുവർഷത്തെ വരവേറ്റത്.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്തുക. 2023നെ ആദ്യം വരവേൽക്കുന്ന ജനവാസ മേഖല കിരിബാട്ടിയിലെ ക്രിതിമതി ദ്വീപാണ്. ഇവിടെ ഡിസംബർ 31 പ്രാദേശിക സമയം വൈകുന്നേരം 3.30 മുതൽ പുതുവർഷം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിൽ ഡിസംബർ 31 അർധരാത്രി 12നാണ് പുതുവർഷം ആരംഭിക്കുക.

Advertisement