കാൽപന്തിന്റെ മാന്ത്രികന്‍ പെലെ അന്തരിച്ചു

Advertisement

സാവോപോളോ: കാൽപന്തിന്റെ മാന്ത്രികന്‍ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ പതിവ് ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കുടലിൽ അർബുദം ബാധിച്ചതായി അറിഞ്ഞത്.

കുറച്ചുദിവസത്തെ ചികിത്സക്കു ശേഷം ആശുപത്രിവിട്ട പെലെയെ ഡിസംബറിൽ കീമോ തെറാപ്പിക്കായി ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

ആധുനിക കാലത്തെ ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ വിടപറഞ്ഞതിനുപിന്നാലെ പെലെയും പോയത് ഫുട്‌ബോള്‍ആരാധകര്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ്. 15വര്‍ഷത്തോളം ബ്രസീല്‍ടീമിന്റെ മുഖ്യ പോരാളിയായിരുന്ന പെലെ മൂന്നു ലോകകപ്പില്‍ മുത്തമിട്ട ഏക താരമാണ്. 1958,1962,1970 കിരീടങ്ങളാണ് പെലെക്കൊപ്പം പോയത്. ദേശീയ ടീമിനായി 92 മല്‍സരങ്ങളില്‍ 77 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്‌ളബുകള്‍ക്കായി 659മല്‍സരങ്ങളില്‍ 643 ഗോളുകളും നേടി. കരിയറിന്റെ അവസാനകാലത്താണ് ന്യൂയോര്‍ക്ക് കോസ്‌മോസിനായി പന്തുതട്ടിയത്. 107കളികളില്‍ 66ഗോള്‍ നേടി. 22 വര്‍ഷം രണ്ട് കള്ബുകള്‍. 1363 കളികളിലായി 1279 ഗോളുകള്‍ എന്ന ലോക ഗിന്നസ് നേട്ടവുമുണ്ട്.

Advertisement