കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് വീണ് രണ്ടു വയസ്സുകാരൻ മരിച്ചു; താഴേക്ക് എറിഞ്ഞത് 13കാരനായ സഹോദരൻ!

കെയ്‌റോ: കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. ഈജിപ്തിലാണ് സംഭവം. കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

വിവരം അറിഞ്ഞ ഉടൻ തന്നെ ഈജിപ്ഷ്യൻ സുരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചു. തുടർന്ന് സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് 13കാരനായ സഹോദരൻ കുഞ്ഞിനെ അപ്പാർട്ട്‌മെന്റിലെ കിടപ്പുമുറിയുടെ ജനൽ വഴി പുറത്തേക്ക് എറിഞ്ഞതായി കണ്ടത്. കുട്ടി രണ്ടു വയസ്സുകാരനെ താഴേക്ക് എറിയുമ്പോൾ മാതാപിതാക്കൾ അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം വിശദ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement