അലബാമ: ഈസ്റ്റ് അലബാമയിൽ ബ്ലോന്റ് കൗണ്ടിയിൽ രണ്ടു വയസുകാരനെ കാറിൽ ചൂടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

അമേരിക്കയിൽ ഈ വർഷം കാറിലിരുന്ന് ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യമരണമാണ് ഈ രണ്ടുവയസ്സുകാരന്റേത്.

75 സ്റ്റേറ്റ് ഹൈവേയിൽ കുട്ടികളുടെ ഡെ കെയർ ക്യാമ്പസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദ്ദേഹം. കുട്ടി ഈ ഡെകെയറിന്റെ സംരക്ഷണത്തിലല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. എത്രസമയം കുട്ടി കാറിലുണ്ടായിരുന്നുവെന്ന് പറയാൻ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവൻ കാറിലിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമനിഗമനം.

കുട്ടികളെ കാറിൽ കൊണ്ടുപോകുമ്പോൾ പുറത്തിറങ്ങുന്ന സമയം ബാക്സീറ്റ് പരിശോധിക്കണമെന്നും, കുട്ടികളോ മൃ​ഗങ്ങളോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി.

2021 ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 23 ആയിരുന്നുവെന്നും എന്നാൽ 2022ൽ ഇതുവരെ 27 കുട്ടികൾ കാറിലിരുന്ന് ചൂടേറ്റ് മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here