ലണ്ടൻ: കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ ഇരു വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ 47 പേർ ഇതുവരെ അറസ്റ്റിലായി.

ആഗസ്ത് 28ന് ദുബായിൽ നടന്ന ഇന്ത്യ–പാക് ക്രിക്കറ്റ് മത്സരത്തെതുടർന്ന് ഇന്ത്യ– പാകിസ്ഥാൻ വംശജരായ യുവാക്കൾക്കിടയിൽ ആരംഭിച്ച വാക്കേറ്റമാണ് വർഗീയ സംഘർഷമായി മാറിയത്. ഇരു വിഭാഗക്കാർക്കുമിടയിൽ സംഘട്ടനമുണ്ടാവുകയും ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ്.
സംഘർഷത്തിനിടയിൽ ആയുധം കൈയിൽ വച്ച ഇരുപതുകാരന് പത്തുമാസം തടവും വിധിച്ചു.