പണ്ടൊക്കെ അറിയേണ്ടകാര്യങ്ങള്‍ക്ക് ഉത്തരം കൃത്യമായി കിട്ടാനായി അറിവുള്ളവരോട് ചോദിക്കണം,അല്ലെങ്കില്‍ ഡിക്ഷ്‌നറി എന്‍സൈക്‌ളോപീഡിയ എന്നിങ്ങനെ ആശ്രയിക്കണം. ഇന്ന് ഏതൊരു പ്രശ്‌നത്തിനും ഉത്തരം കാണുന്നതിന് ആധുനിക ലോകം സമീപിക്കുന്നത് ഗൂഗിളിനെയാണ്. എല്ലാത്തിനും ഉത്തരം റെഡിയായി തരുന്ന ഗൂഗിള്‍ ചിലപ്പോള്‍ രസിപ്പിക്കാന്‍ ഒരു തമാശ അടിക്കാന്‍ പോലും തയ്യാറായിട്ടുണ്ട്.

ഏതൊരു പ്രശ്‌നത്തിനും ഉത്തരം കാണാന്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് ഗൂഗിളാണ്. ഗൂഗിളില്‍ ഏതൊരു പ്രശ്നത്തിനും ഉടന്‍ ഉത്തരം ലഭിക്കും. വിവാഹിതരായ സ്ത്രീകളും അവരുടെ മനസ്സില്‍ ഉയരുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരം തേടുന്നത് ഗൂഗിളിനോടാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ കൂടുതല്‍ സെര്‍ച്ച് ചെയ്തിട്ടുള്ളത് എന്താണ് എന്നതിന്റെ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

റിപ്പോര്‍ട്ട് അനുസരിച്ച് വിവാഹിതരായ സ്ത്രീകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് അവരുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് തന്നെയാണ്. അതായത് അവരുടെ ഭര്‍ത്താവ് എന്താണ് ഇഷ്ടപ്പെടുന്നത്? എന്ന്. വിവാഹിതരായ ഏതൊരു പെണ്‍കുട്ടിയുടേയും മനസ്സില്‍ ഉയരുന്ന ചോദ്യമാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മനസ്സില്‍ എങ്ങനെ കയറി പറ്റാമെന്ന്. ഒപ്പം എന്താണ് ഭര്‍ത്താവിന് ഇഷ്ടപ്പെടുന്നതും അല്ലാത്തതും എന്നതിനെക്കുറിച്ചും അറിയാന്‍ ഉത്കണ്ഠയുണ്ടാകും. അതുപോലെ ഭര്‍ത്താവിന്റെ ഹൃദയത്തില്‍ ഇടം തേടുന്നത് എങ്ങനെ അതിന് എന്ത് ചെയ്യണം എന്നും പലരും ഗൂഗിളില്‍ തിരയുന്നുണ്ട്.

വിവാഹിതയായ സ്ത്രീകള്‍ പൊതുവെ ഗൂഗിളില്‍ തിരയുന്ന കാര്യങ്ങള്‍ ഭര്‍ത്താവിനെ എങ്ങനെ നിയന്ത്രിക്കാം?, ഭര്‍ത്താവിന്റെ ഹൃദയത്തില്‍ എങ്ങനെ ഇടം നേടാം?, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം? ഇത് കൂടാതെ ഭര്‍ത്താവിനെ എങ്ങനെ സ്വന്തം നിയന്ത്രണത്തില്‍ ആക്കാമെന്നും വിവാഹിതരായ സ്ത്രീകള്‍ തിരയുന്നുണ്ട് എന്ന് കേള്‍ക്കുമ്‌ബോള്‍ ആശ്ചര്യമുണ്ടാകാമെങ്കിലും ഇത് സത്യമാണ്. ഗൂഗിള്‍ പുറത്തുവിട്ട ഡാറ്റയില്‍ നിന്നും ഭര്‍ത്താവിനെ എങ്ങനെ തന്റെ നിയന്ത്രണത്തിലാക്കാമെന്ന് സ്ത്രീകള്‍ പലപ്പോഴും തിരയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വിവാഹശേഷം കുടുംബാസൂത്രണത്തിലും സ്ത്രീകള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം ഭര്‍ത്താക്കന്മാരുടെ ആരോഗ്യത്തെ കുറിച്ചും അത് നല്ല രീതിയില്‍ നിലനിര്ത്തുന്നതിനെ കുറിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.

ഇത് മാത്രമല്ല വിവാഹശേഷം ഗൂഗിളില്‍ തങ്ങളുടെ കരിയറിനെക്കുറിച്ചും വിവാഹിതരായ സ്ത്രീകള്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതായത് വിവാഹശേഷം ഒരു സ്ത്രീക്ക് എന്ത് ജോലി ചെയ്യാന്‍ കഴിയും എന്നതാണ് പൊതുവായ ചോദ്യം. കൂടാതെ വീട്ടില്‍ ഇരുന്നു എങ്ങനെ പണം സമ്പാദിക്കാം? ജോലിയും കുടുംബവും എങ്ങനെ സന്തുലിതമാക്കാം എന്ന ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങളും തിരയുന്നുണ്ട്. മാത്രമല്ല ആരോടും ചോദിക്കാന്‍ പറ്റാത്ത, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനും ഇവര്‍ ഗൂഗിളിനെ ആശ്രയിക്കാറുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.