എലിസബത്ത് രാജ്ഞി നിരീക്ഷണത്തിൽ, ആരോഗ്യസ്ഥിതി ആശങ്കപ്പെടുത്തുന്നു

Advertisement


ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോർട്ട്. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. ബാൽമോറലിലെ കൊട്ടാരത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.

ഇതോടെ രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗൺസിൽ മാറ്റിവച്ചു. രാജ്യത്തിനു മുഴുവൻ ആശങ്കയുണ്ടാക്കുന്നതാണ് വാർത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. താനും രാജ്യവും രാജ്ഞിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവർ പറഞ്ഞു. ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരൻ ബാൽമോറലിലേക്ക് യാത്ര തിരിച്ചു.

അതേസമയം, ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു രാജ്ഞിയുടെ ഡോക്ടർമാർ അറിയിച്ചു.

Advertisement