ന്യൂയോർക്ക്: ഏകദേശം 40 ലക്ഷം രൂപ പ്ലാസ്റ്റിക് സർജറിക്ക് വേണ്ടി ചെലവഴിച്ച സ്ത്രീ ഇപ്പോൾ തന്നെ പ്രേമിക്കാനാളില്ല എന്നും പറഞ്ഞ് വേദനിക്കുകയാണ്. ഇപ്പോൾ പുരുഷന്മാരെല്ലാം തന്നെ വെറും പാവയെ പോലെയാണ് കാണുന്നത് എന്നാണ് യുവതിയുടെ പരാതി.

ഡാനി എന്നറിയപ്പെടുന്ന ഈ 35 -കാരിയായ ഇൻസ്റ്റ​ഗ്രാം സ്റ്റാർ ഒരുപാട് കഷ്ടപ്പെട്ടും പണം ചെലവഴിച്ചുമാണ് തന്റെ സ്വപ്നത്തിലുള്ള ഇങ്ങനെയൊരു ലുക്ക് ഉണ്ടാക്കിയെടുത്തത്. ഇപ്പോഴുള്ള തന്റെ രൂപത്തിൽ അവൾ ഹാപ്പിയും ആണ്. ഓൺലൈനിൽ 653,000 ഫോളോവേഴ്‌സുണ്ട് യുഎസിലെ വിസ്കോൺസിനിൽ നിന്നുള്ള ഡാനിക്ക്. എന്നാൽ, ലുക്കിലൊക്കെ ഹാപ്പി ആണ് എങ്കിലും പുരുഷന്മാർ ഇപ്പോൾ പഴയ പോലെ ഡാനിയോട് മാനസികമായി ആകർഷിക്കപ്പെടുന്നില്ല. അവളെ അവർ ഒരു മനുഷ്യനായി പോലും കാണുന്നില്ല. പകരം തന്നെ ഒരു പാവയെ പോലെയാണ് ആ പുരുഷന്മാരെല്ലാം കാണുന്നത് എന്നാണ് ഡാനിയുടെ പരാതി.

അവൾ പറയുന്നു, ‘എന്റെ ഡേറ്റിം​ഗ് ജീവിതം വൻ ദുരന്തമാണ്. പുരുഷന്മാർ എന്നെ വെറും കളിപ്പാട്ടമായിട്ടാണ് കാണുന്നത്. അവർ എന്റെ ശാരീരികസൗന്ദര്യമാണ് നോക്കുന്നത്. ശരിക്കും ഞാനെന്താണ് എന്നോ, എന്റെ ഉള്ള് എന്താണ് എന്നോ അവർ പരി​ഗണിക്കുന്നത് പോലുമില്ല. വളരെ അപൂർവമായാണ് പുരുഷന്മാർ എന്റെ മനസും ശരിക്ക് ഞാനെന്താണോ അതും പരി​ഗണിക്കുന്നത്. അതിനാൽ തന്നെ ഡേറ്റിം​ഗും പ്രേമവുമെല്ലാം വളരെ കഠിനമായി തീർന്നിരിക്കയാണ്.’

എന്നാൽ, ഡേറ്റിം​ഗ് ജീവിതം ദുരന്തമാണ് എങ്കിലും ഓൺലൈനിൽ ഡാനിക്ക് ആരാധകർ ഏറെയുണ്ട്. ‘നിങ്ങൾ ശരിക്കും ഈ ലോകത്തിനെല്ലാം അപ്പുറമാണ് അതാവും നിങ്ങൾക്ക് കാമുകന്മാരെ കിട്ടാത്തത്’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും കാമുകന്മാരെ കിട്ടിയില്ലെങ്കിലും തന്റെ ഈ ലുക്കിൽ അവൾ ഹാപ്പി തന്നെയാണ്.