പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാനാഗ്രഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു വിസ്മയമൊരുക്കുക്കിയിരിക്കുകയാണ് നാസ. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ബഹിരാകാശ ദൂരദർശിനി, ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് നാസ പങ്കുവച്ചത്. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളിലുള്ള രണ്ട് ചെറിയ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിനൊപ്പം ചിത്രത്തിൽ കാണാം.
“സത്യസന്ധമായി പറഞ്ഞാല്‍ ഈ ചിത്രം ഇത്ര മനോഹരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.” കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഇംകെ ഡി പാറ്റര്‍ പറഞ്ഞു. വ്യാഴത്തിന്റെ വളയങ്ങള്‍, ചെറിയ ഉപഗ്രഹങ്ങള്‍ എന്നിവയെല്ലാം ഒരേ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.