സിം​ഗപ്പൂർ സിറ്റി: പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധന നിയമം പിൻവലിക്കുമെന്ന് സിംഗപ്പൂർ. 377 എ നിയമം പിൻവലിക്കുന്നതായി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചു.

എൽജിബിടിക്യു കമ്മ്യൂണിറ്റികളുടെ വർഷങ്ങൾ നീണ്ട സംവാദങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ് തീരുമാനം. ഇത് മനുഷ്യരാശിയുടെ വിജയമാണെന്ന് എൽജിബിടിക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു.
സ്വവർഗരതിക്കെതിരായ എതിർപ്പിനെ മാറ്റിവച്ച്‌, സ്വവർഗാനുരാഗികൾ തമ്മിലുള്ള ലൈംഗികത അംഗീകരിക്കാനും, സെക്ഷൻ 377 എ റദ്ദാക്കാനും സിംഗപ്പൂർ തയ്യാറാണെന്ന് വിശ്വസിക്കുന്നുതായി പ്രധാനമന്ത്രി പറഞ്ഞു. ‘സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ തീരുമാനിച്ചു. ഇതാണ് വേണ്ടത്, സിംഗപ്പൂർ ജനത തീരുമാനം അംഗീകരിക്കും. എല്ലായിടത്തും സ്വവർഗ്ഗാനുരാഗികൾക്ക് ഇപ്പോൾ സ്വീകാര്യത ലഭിക്കുന്നുണ്ട്’ ലീ സിയാൻ ലൂംഗ് കൂട്ടിച്ചേർത്തു.
വൈകിയെങ്കിലും തീരുമാനം അനിവാര്യമായിരുന്നു എന്ന് സ്വവർഗ്ഗാനുരാഗ പ്രവർത്തകർ പറഞ്ഞു.