500 വർഷത്തിനിടെ ഏറ്റവും വലിയ വരൾച്ചയിൽ യൂറോപ്പ്

ലണ്ടൻ: 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യൂറോപ് ഏറ്റവും രൂക്ഷമായ വരൾച്ചയിൽ. യൂറോപ്യൻ കമ്മിഷൻ ജോയിന്റ് റിസേർച്ച്‌ സെന്ററിലെ മുതിർന്ന ഗവേഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

2018ൽ ഉണ്ടായതിനേക്കാൾ മോശമായ അനന്തരഫലമാകും ഇത്തവണത്തെ വരൾച്ചയിൽ യൂറോപ്പ് നേരിടേണ്ടിവരിക.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌, പടിഞ്ഞാറൻ മധ്യ യൂറോപ്പ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മാസങ്ങളിൽ കൂടുതൽ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. റൈൻ, ലോയർ തുടങ്ങിയ പ്രധാന ജലാശയങ്ങൾ വറ്റിവരളുന്നത് യൂറോപ്പിനെ സാരമായി ബാധിച്ചരിക്കുകയാണ്. സ്‌കാൻഡിനേവിയൻ മേഖലയിലുടനീളം കടൽ വഴികളിലൂടെയുള്ള ചരക്ക് ഗതാഗതവും നിലച്ചു.

വൈദ്യുതി ഗതാഗതത്തിന്റെ 90 ശതമാനവും ജലവൈദ്യുതത്തെ ആശ്രയിക്കുന്ന നോർവേയെയാണ് ഇവ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. യൂറോപ്യൻ കമ്മീഷന്റെ യൂറോപ്യൻ ഡ്രോട്ട് ഒബ്‌സർവേറ്ററിയിൽ നിന്നുള്ള മൊത്തം കണക്കുകൾ പ്രകാരം യൂറോപ്യൻ ഭൂപ്രകൃതിയുടെ 17 ശതമാനം അപകടത്തിലാണ്.
പ്രദേശത്തിന്റെ 47 ശതമാനവും കടുത്ത വരൾച്ചയെയാണ് നേരിടുന്നത്.

Advertisement